---
title: "ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ 37000 രൂപയുമായി യുവാവിനെ പോലീസ് പിടികൂടി"
english_title: "Lottery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247648/lottery"
published_at: "2024-11-06T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b9330be435_arrest-1.jpg"
keywords: []
---

# ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ 37000 രൂപയുമായി യുവാവിനെ പോലീസ് പിടികൂടി

> **Lead Summary:** **വളപട്ടണം: **ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ യുവാവിനെ പോലീസ് പിടികൂടി. എം.നൗഷാദിനെ യാണ് എസ്.ഐ. ടി.എം.വിപിനും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 5.20 മണിക്ക് പാപ്പിനിശേരി റെയിൽവേ ഗേറ്റിന് സമീപത്തെ ചിക്കൻ സ്റ്റാളിന് അടുത്ത് വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. വാട്സാപ്പ് വഴി ചൂതാട്ടം നടത്തുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.പ്രതിയിൽ നിന്നും മൊബൈൽ ഫോണും 37,000 രൂപയും പോലീസ് കണ്ടെടുത്തു.

## Article Content

**വളപട്ടണം: **ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ യുവാവിനെ പോലീസ് പിടികൂടി. എം.നൗഷാദിനെ യാണ് എസ്.ഐ. ടി.എം.വിപിനും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 5.20 മണിക്ക് പാപ്പിനിശേരി റെയിൽവേ ഗേറ്റിന് സമീപത്തെ ചിക്കൻ സ്റ്റാളിന് അടുത്ത് വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. വാട്സാപ്പ് വഴി ചൂതാട്ടം നടത്തുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.പ്രതിയിൽ നിന്നും മൊബൈൽ ഫോണും 37,000 രൂപയും പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247648/lottery)