---
title: "പറശ്ശിനിക്കടവ് ഐ സി എമ്മിന് ഹരിത കലാലയ പദവി സർട്ടിഫിക്കറ്റ് കൈമാറി"
english_title: "Parasshinikadav ICM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247603/parasshinikadav-icm"
published_at: "2024-11-06T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b54d0452bd_news-card.jpg"
keywords: []
---

# പറശ്ശിനിക്കടവ് ഐ സി എമ്മിന് ഹരിത കലാലയ പദവി സർട്ടിഫിക്കറ്റ് കൈമാറി

> **Lead Summary:** പറശ്ശിനിക്കടവ്: മാലിന്യ മുക്ത നവ കേരളം ക്യാമ്പെയിനിൻ്റെ ഭാഗമായി പറശ്ശിനിക്കടവ് ഐ .സി.എമ്മിന് ഹരിത കലാലയ പദവി സർട്ടിഫിക്കറ്റ് ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഐ.സി.എം ഡയറക്ടർ ഡോ. സക്കീർ ഹുസൈന് കൈമാറി.

## Article Content

പറശ്ശിനിക്കടവ്: മാലിന്യ മുക്ത നവ കേരളം ക്യാമ്പെയിനിൻ്റെ ഭാഗമായി പറശ്ശിനിക്കടവ് ഐ .സി.എമ്മിന് ഹരിത കലാലയ പദവി സർട്ടിഫിക്കറ്റ് ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഐ.സി.എം ഡയറക്ടർ ഡോ. സക്കീർ ഹുസൈന് കൈമാറി.

ഐ. സി. എമ്മിൽ നടന്ന ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, കെ.പി. ഉണ്ണികൃഷ്ണൻൻ, ഫാക്കൽട്ടിമാരായ ഈശ്വരമൂർത്തി, വിനോദ് കുമാർ, അഭിലാഷ്, ക്ലീൻ സിറ്റി മാനേജർ അജിത് ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247603/parasshinikadav-icm)