---
title: "ആന്തൂർ നഗരസഭ വെള്ളിക്കീൽ ഇക്കോ പാർക്കിനെ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു"
english_title: "ellikeel Eco Park as a green tourist destination"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247601/ellikeel-eco-park-as-a-green-tourist-destination"
published_at: "2024-11-06T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b53f359730_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ വെള്ളിക്കീൽ ഇക്കോ പാർക്കിനെ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു

> **Lead Summary:** മൊറാഴ: ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ക്യാമ്പെയിനിൻ്റെ ഭാഗമായി വെള്ളുക്കിൽ ഇക്കോ പാർക്കിനെ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ്റെ അധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ പാർക്കിനെ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപനം നടത്തി.

## Article Content

മൊറാഴ: ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ക്യാമ്പെയിനിൻ്റെ ഭാഗമായി വെള്ളുക്കിൽ ഇക്കോ പാർക്കിനെ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ്റെ അധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ പാർക്കിനെ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപനം നടത്തി.

വൈസ് ചെയർപേർസൺ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, കെ.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.എൻ. അനീഷ്, ക്ലീൻ സിറ്റി മാനേജർ അജിത് ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247601/ellikeel-eco-park-as-a-green-tourist-destination)