---
title: "തളിപ്പറമ്പിലെ മഞ്ഞപ്പിത്തബാധ: ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് അസോസിയേഷൻ സംഘടന പ്രധിനിധികളുടെ യോഗം സംഘടിപ്പിച്ചു"
english_title: "Hotel and Restaurant Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247412/hotel-and-restaurant-association"
published_at: "2024-11-05T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a1af562ae1_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ മഞ്ഞപ്പിത്തബാധ: ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് അസോസിയേഷൻ സംഘടന പ്രധിനിധികളുടെ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ സംഘടന പ്രതിനിധികളുടെ യോഗം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ അദ്യക്ഷതയിൽ ചേർന്നു. തളിപ്പറമ്പ നഗരസഭ പരിധിയിലെ ഹിദായത്‌ നഗർ പരിധിയിൽ മഞ്ഞപിത്തം റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേർത്തത്.

## Article Content

**തളിപ്പറമ്പ: **ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ സംഘടന പ്രതിനിധികളുടെ യോഗം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയുടെ അദ്യക്ഷതയിൽ ചേർന്നു. തളിപ്പറമ്പ നഗരസഭ പരിധിയിലെ ഹിദായത്‌ നഗർ പരിധിയിൽ മഞ്ഞപിത്തം റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേർത്തത്.

യോഗത്തിൽ പ്രദീപ്കുമാർ പി എച്ച് ഐ സ്വാഗതവും, സെക്രട്ടറി കെ പി സുബൈർ കാര്യങ്ങളെ പറ്റി വിശദീകരിച്ചു യോഗത്തിൽ ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ, ക്ലീൻ സിറ്റി മാനേജർ ഏ പി രഞ്ജിത്ത് കുമാർ, PHI മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

താഴെ പറയുന്ന തീരുമാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കാൻ തീരുമാനിച്ചു

* നവംബർ 12 ഡ്രൈ ഡേ ആചരിക്കാനും അതെ തുടർന്ന് അതാത് സ്ഥാപനങ്ങളിലെ കിണർ, വാട്ടർ ടാങ്ക് ഉൾപ്പെടെ ക്ലീൻ ചെയുന്നതിനും തീരുമാനിച്ചു

* ഹോട്ടൽ തൊഴിലാളികൾക്ക് ശുചിത്വ ബോധവത്കരണ ക്ലാസ്സ്‌ നടത്താൻ തീരുമാനിച്ചു

* സ്ഥാപനത്തിൽ ഉപയോഗിക്കുന്ന കുടി വെള്ളം നഗരസഭ നേതൃത്വത്തിൽ സാമ്പിൾ ശേഖരിക്കാനും പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു

* ലൈസൻസ് ഇല്ലാത്ത നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾ അടക്കം നീക്കം ചെയ്യാൻ തീരുമാനിച്ചു. പ്രവർത്തിക്കുന്ന തട്ടുകടകൾ ശുചിത്വ പരിശോധന കർശനമാക്കുവാൻ തീരുമാനിച്ചു.

അസോസിയേഷൻ ഭാരവാഹികളായ എം ലക്ഷ്മണൻ ടേസ്റ്റി ലാൻഡ് ജാബിർ കെ പി ജെ, അബ്ദുൾ റഷീദ് കൂൾ ലാൻഡ്, കെ വി സിറാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247412/hotel-and-restaurant-association)