---
title: "ആന്തൂർ നഗരസഭ മലയാള ഭാഷാ വാരാചരണം സംഘടിപ്പിച്ചു"
english_title: "Anthur Municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247411/anthur-municipality"
published_at: "2024-11-05T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a1919bd257_Untitled-2-web.jpg"
keywords: []
---

# ആന്തൂർ നഗരസഭ മലയാള ഭാഷാ വാരാചരണം സംഘടിപ്പിച്ചു

> **Lead Summary:** ധർമ്മശാല: മലയാള ഭാഷാ വാരാചരണത്തിൻ്റെ ഭാഗമായി രണ്ടാമത്തെ പരിപാടി കൗൺസിൽ ഹാളിൽ നടത്തി. ചെയർമാൻ പി. മുകുന്ദൻ്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക പ്രഭാഷകൻ എം. വി. ജനാർദ്ദനൻ മാസ്റ്ററുടെ പാട്ടും പറച്ചിലും പ്രഭാഷണ പരിപാടി നടന്നു.

## Article Content

ധർമ്മശാല: മലയാള ഭാഷാ വാരാചരണത്തിൻ്റെ ഭാഗമായി രണ്ടാമത്തെ പരിപാടി കൗൺസിൽ ഹാളിൽ നടത്തി. ചെയർമാൻ പി. മുകുന്ദൻ്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക പ്രഭാഷകൻ എം. വി. ജനാർദ്ദനൻ മാസ്റ്ററുടെ പാട്ടും പറച്ചിലും പ്രഭാഷണ പരിപാടി നടന്നു.

തുടർന്ന് മലയാള ഭാഷയെയും കേരളത്തെയും പ്രകീർത്തിക്കുന്ന ഗാനങ്ങൾ, കവിതകൾ എന്നിവയുടെ ആലാപനം എന്നിവ നടന്നു. കൗൺസിലർമാർ ,ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ CDS അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വൈസ് ചെയർ പേഴ്സൺ വി.സതീദേവി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം. ആമിന, കെ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247411/anthur-municipality)