---
title: "രാജ്ഭവൻ മാർച്ച്‌ നവംബർ 7ന്: തളിപ്പറമ്പിൽ വ്യാപാരികളുടെ വിളംബര ജാഥ ഇന്ന് "
english_title: "Raj Bhavan March 7th November"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247318/raj-bhavan-march-7th-november"
published_at: "2024-11-05T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729ae0ff0edc_Untitled-2-web.jpg"
keywords: []
---

# രാജ്ഭവൻ മാർച്ച്‌ നവംബർ 7ന്: തളിപ്പറമ്പിൽ വ്യാപാരികളുടെ വിളംബര ജാഥ ഇന്ന് 

> **Lead Summary:** തളിപ്പറമ്പ്: ചെറുകിട വ്യാപാരമേഖലയിലെ കുത്തകവല്‍ക്കരണത്തിനെതിരെയും കെട്ടിട വിടകയിനത്തില്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെയും വ്യാപാരികള്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് നവംബര്‍ 7 ന് നടക്കും.സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ന്(നവംബര്‍-5) വൈകുന്നേരം അഞ്ചിന് തളിപ്പറമ്പില്‍ വ്യാപാരികളുടെ വിളംബര ജാഥ നടക്കും.

## Article Content

തളിപ്പറമ്പ്: ചെറുകിട വ്യാപാരമേഖലയിലെ കുത്തകവല്‍ക്കരണത്തിനെതിരെയും കെട്ടിട വിടകയിനത്തില്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെയും വ്യാപാരികള്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് നവംബര്‍ 7 ന് നടക്കും.സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ന്(നവംബര്‍-5) വൈകുന്നേരം അഞ്ചിന് തളിപ്പറമ്പില്‍ വ്യാപാരികളുടെ വിളംബര ജാഥ നടക്കും.

മുഴുവന്‍ അംഗങ്ങളും മെയിന്‍ റോഡ് മാര്‍ക്കറ്റ് ശാദുലിപള്ളിക്ക് സമീപം എത്തിച്ചേരണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് എന്നിവര്‍ അറിയിച്ചു.

WhatsAppFacebookTwitter

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247318/raj-bhavan-march-7th-november)