---
title: "സംസ്ഥാനപാതയിൽ മന്ന - കപ്പാലം റോഡിൽ ഒൻപത് മുതൽ 14 വരെ ഗതാഗത നിയന്ത്രണം"
english_title: "manna to kappalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24730/manna-to-kappalam"
published_at: "2022-02-06T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff43cfc4bf0_2.jpg"
keywords: []
---

# സംസ്ഥാനപാതയിൽ മന്ന - കപ്പാലം റോഡിൽ ഒൻപത് മുതൽ 14 വരെ ഗതാഗത നിയന്ത്രണം

> **Lead Summary:** സംസ്ഥാനപാതയിൽ കപ്പാലം-മന്ന റോഡിൽ ഒൻപതുമുതൽ 14 വരെ ഗതാഗതനിരോധനം.

## Article Content

സംസ്ഥാനപാതയിൽ കപ്പാലം-മന്ന റോഡിൽ ഒൻപതുമുതൽ 14 വരെ ഗതാഗതനിരോധനം.

സി.ആർ.എഫ്. പദ്ധതിയിൽ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനാലാണിത്. തളിപ്പറമ്പിൽനിന്നും ആലക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കപ്പാലം-വ്യാപാരഭവൻ-രാജരാജേശ്വര ക്ഷേത്രം-ആടിക്കുംപാറ-കാര്യാമ്പലം-സെയ്ദ് നഗർ വഴി ആലക്കോടേക്ക്‌ പോകണം.

ശ്രീകണ്ഠപുരത്തുനിന്ന് തളിപ്പറമ്പിലേക്കുള്ള വാഹനങ്ങൾ മന്ന കവല-ചിന്മയമിഷൻ സ്കൂൾ-പൂക്കോത്ത്‌നടവഴി കടന്നുപോകണമെന്നും പൊതുമരാമത്ത് വിഭാഗം അസി. എക്സി. എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24730/manna-to-kappalam)