---
title: "നവീൻ ബാബുവിന്റെ മരണം, പൊയിൽ ടൗണിൽ  മുസ്ലിം ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247097/muslim-league"
published_at: "2024-11-04T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67284648ea39b_news-card.jpg"
keywords: []
---

# നവീൻ ബാബുവിന്റെ മരണം, പൊയിൽ ടൗണിൽ  മുസ്ലിം ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** കണ്ണുർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കളക്ടറെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് നാളെ നടത്തുന്ന കളക്ടർ വസിതയിലേക്കുള്ള മാർച്ചിന്റെ പ്രചരണാർത്ഥം പരിയാരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം ഒരു നാടിന്റെ പ്രതിഷേധ ജ്വാലയായി മാറി.

## Article Content

കണ്ണുർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കളക്ടറെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് നാളെ നടത്തുന്ന കളക്ടർ വസിതയിലേക്കുള്ള മാർച്ചിന്റെ പ്രചരണാർത്ഥം പരിയാരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം ഒരു നാടിന്റെ പ്രതിഷേധ ജ്വാലയായി മാറി.

പൊയിൽ ടൗണിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനംശുകൂർ പരിയാരം, എം എ ഇബ്രാഹിം, ബഷീർ പൊയിൽ, കെ എം ഫാറൂഖ്, കെ പി മുഹമ്മദ് കുഞി ഹാജി, അഷ്‌റഫ്‌ കോട്ടോല, അബ്ദുൽ റഹ്മാൻ ഒ കെ, ഉമ്മർ ചുടല തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247097/muslim-league)