---
title: "എ ഡി എമ്മിന്റെ മരണം: കലക്ടർക്കെതിരെ തളിപ്പറമ്പിൽ മുസ്ലിംലീഗ് പന്തംകൊളുത്തി പ്രകടനം നടത്തി"
english_title: "Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247051/muslim-league"
published_at: "2024-11-03T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672796867c2e6_news-card.jpg"
keywords: []
---

# എ ഡി എമ്മിന്റെ മരണം: കലക്ടർക്കെതിരെ തളിപ്പറമ്പിൽ മുസ്ലിംലീഗ് പന്തംകൊളുത്തി പ്രകടനം നടത്തി

> **Lead Summary:** തളിപ്പറമ്പ്: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുക, കലക്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കി അന്വേഷണം നീതിപൂർവ്വമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി മുസ് ലിം ലീഗ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

## Article Content

തളിപ്പറമ്പ്: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുക, കലക്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കി അന്വേഷണം നീതിപൂർവ്വമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി മുസ് ലിം ലീഗ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

പി.കെ സുബൈർ, കെ.വി മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് ബഷീർ, പി.സി നസീർ, സിദ്ദീഖ് ഗാന്ധി, ജാബിർ തങ്ങൾ, പി.പി ഇസ്മയിൽ, എൻ. അബ്ദുല്ല, കെ.പി ഹനീഫ, സി. ഉമ്മർ, ഫൈസൽ ചെറുകുന്നോൻ, പി.എ ഇർഫാൻ, ഓലിയൻ ജാഫർ, കെ. ഉസ്മാൻ, കെ.പി നൗഷാദ്, എൻ.എ സിദ്ദീഖ്, സഫുവാൻ കുറ്റിക്കോൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247051/muslim-league)