---
title: "കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്"
english_title: "The girl fell on the track and was injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247032/the-girl-fell-on-the-track-and-was-injured"
published_at: "2024-11-03T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727817be028c_news-card.jpg"
keywords: []
---

# കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്സ്പ്രസ്സിലാണ് യുവതി ഓടി കയറാൻ ശ്രമിച്ചത് കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ യുവതി പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്സ്പ്രസ്സിലാണ് യുവതി ഓടി കയറാൻ ശ്രമിച്ചത് കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു.

സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാൽ വാതിൽപിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തി. പരിക്കേറ്റ യുവതിയെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ പോലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247032/the-girl-fell-on-the-track-and-was-injured)