---
title: "ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് മാരത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു"
english_title: "thalipparamb marathon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247028/thalipparamb-marathon"
published_at: "2024-11-03T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67277ec1d51ea_news-card.jpg"
keywords: []
---

# ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് മാരത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു

> **Lead Summary:** തളിപ്പറമ്പ് മാരത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു. ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബർ 31 ന് നടത്തുന്ന മരത്തോണിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ ലോഞ്ച് ആരംഭിച്ചു. നവംബർ 3 മുതൽ ഡിസംബർ 20 വരെയാണ് രജിസ്ട്രേഷൻ.

## Article Content

തളിപ്പറമ്പ് മാരത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു. ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബർ 31 ന് നടത്തുന്ന മരത്തോണിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ ലോഞ്ച് ആരംഭിച്ചു. നവംബർ 3 മുതൽ ഡിസംബർ 20 വരെയാണ് രജിസ്ട്രേഷൻ.

ഔദ്യോഗിക പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡന്റ് ഫര്‍സിൻ മജീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് റിൻസ് മാനുവൽ, സനീഷ് പി ആർ, വരുൺ സി വി, എം എൻ പൂമംഗലം, ക്‌ളീറ്റസ് ജോസ് എന്നിവർ സംസാരിച്ചു. പ്രജീഷ് കൃഷ്ണൻ സ്വാഗതവും, വരുൺ സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247028/thalipparamb-marathon)