---
title: "കുട്ടി ഡ്രൈവർ പിടിയിലായി, ആർസി ഉടമക്കെതിരെ കേസ്, 55,000 രൂപ പിഴ"
english_title: "Child driver arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246789/child-driver-arrested"
published_at: "2024-11-02T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725cc244ef20_Untitled-2_web.jpg"
keywords: []
---

# കുട്ടി ഡ്രൈവർ പിടിയിലായി, ആർസി ഉടമക്കെതിരെ കേസ്, 55,000 രൂപ പിഴ

> **Lead Summary:** തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍ കുടുങ്ങി, വാഹനം ഓടിക്കാന്‍ കൊടുത്ത ആര്‍.സി ഉടമയുടെ പേരില്‍ പോലീസ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില്‍ പി.നിഷാന്തിനെതിരെയാണ് കേസ്.

## Article Content

തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍ കുടുങ്ങി, വാഹനം ഓടിക്കാന്‍ കൊടുത്ത ആര്‍.സി ഉടമയുടെ പേരില്‍ പോലീസ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില്‍ പി.നിഷാന്തിനെതിരെയാണ് കേസ്.

ഇന്നലൈ വൈകുന്നേരം 6.15 ന് വടക്കാഞ്ചേരി-ഏഴാംമൈല്‍ റോഡില്‍ സ്ട്രീറ്റ്‌നമ്പര്‍ 5 ന് സമീപം വാഹനപരിശോധന നടത്തവെ തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍-59-എക്‌സ് 4638 സ്‌ക്കൂട്ടര്‍ ഓടിച്ചുവരവെ കുട്ടിഡ്രൈവറെ പിടികൂടിയത്.

സ്‌ക്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പിഴയായി 55,000 രൂപയാണ് ഈ കേസില്‍ അടക്കേണ്ടി വരിക. കൂടാതെ വാഹനമോടിച്ച കുട്ടിക്ക് 25 വയസ് പൂര്‍ത്തിയാകാതെ ലൈസന്‍സും ലഭിക്കില്ല.

 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246789/child-driver-arrested)