---
title: "തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "Thaliparamb Municipality organized a rally "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246760/thaliparamb-municipality-organized-a-rally"
published_at: "2024-11-02T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725a5cc8e602_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** 2024 നവംബർ 1 കേരളപ്പിറവി ദിനത്തിൽ, തളിപ്പറമ്പ നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൗൺസിലർമാരുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം നടന്നു.

## Article Content

**തളിപ്പറമ്പ:** 2024 നവംബർ 1 കേരളപ്പിറവി ദിനത്തിൽ, തളിപ്പറമ്പ നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൗൺസിലർമാരുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം നടന്നു.

തളിപ്പറമ്പ കപ്പാലം ജംഗ്ഷൻ മുതൽ മാർക്കറ്റ് വഴി ടൗൺ സ്ക്വയർ വരെ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ, വിദ്യാഭ്യാസ-കായികകാര്യ സ്ഥിരം സമിതി അധ്യക്ഷ ഖദീജ കെ പി എന്നിവരുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ പി സുബൈർ, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, മറ്റ് നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246760/thaliparamb-municipality-organized-a-rally)