---
title: "ആംബുലൻസ് ഫയർഫോഴ്സ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246703/accident"
published_at: "2024-11-01T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724f1f26188f_Untitled-2-web.jpg"
keywords: []
---

# ആംബുലൻസ് ഫയർഫോഴ്സ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

> **Lead Summary:** കല്ല്യാശ്ശേരി കെ. വി മന്ദിരത്തിന് സമീപത്തെ സുധേഷ്‌ കുമാർ (മണി) നിര്യാതനായി.ആഗസ്ത് 25 ന് ധർമടത്ത് വെച്ച് മണി സഞ്ചരിച്ചിരുന്ന ആംബുലൻസ് ഫയർഫോഴ്സ് വാഹനവുമായി കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മണിയുടെ ജീവൻ രക്ഷിക്കുന്നതിന് നാട്ടുകാരെല്ലാം ചേർന്ന് ചികിത്സസഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കല്ല്യാശ്ശേരി കെ. വി മന്ദിരത്തിന് സമീപത്തെ സുധേഷ്‌ കുമാർ (മണി) നിര്യാതനായി.ആഗസ്ത് 25 ന് ധർമടത്ത് വെച്ച് മണി സഞ്ചരിച്ചിരുന്ന ആംബുലൻസ് ഫയർഫോഴ്സ് വാഹനവുമായി കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മണിയുടെ ജീവൻ രക്ഷിക്കുന്നതിന് നാട്ടുകാരെല്ലാം ചേർന്ന് ചികിത്സസഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ഹരിദാസന്റെയും , ലീലയുടെയും മകനാണ്.ഭാര്യ : ഗീത.പി,മക്കൾ : അർജുൻ, റിയ (വിദ്യാര്‍ത്ഥി കല്യാശ്ശേരി KPRGS GHSS ).

സഹോദരങ്ങള്‍ : ഷീല, ബാബു, മധു, സത്യൻ, സരസ (ചിറക്കൽ കോട്ടക്കുന്ന്), സിന്ധു, സന്ധ്യ, ബിന്ദു (ധർമ്മടം)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246703/accident)