---
title: "മീന്‍ ചൂണ്ട കണ്‍പോളയിലേക്ക് തുളച്ചു കയറി; രോഗിക്ക് തുണയായി ജില്ലാ ആശുപത്രി"
english_title: "The district hospital helped the patient"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246665/the-district-hospital-helped-the-patient"
published_at: "2024-11-01T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724c104b886c_Untitled-2-web.jpg"
keywords: []
---

# മീന്‍ ചൂണ്ട കണ്‍പോളയിലേക്ക് തുളച്ചു കയറി; രോഗിക്ക് തുണയായി ജില്ലാ ആശുപത്രി

> **Lead Summary:** **കണ്ണൂര്‍:** വിറക് എടുക്കുന്നതിനിടെ അബ്ദത്തില്‍ വിറക് പുരയ്ക്ക് മുകളില്‍ തൂക്കിയിട്ട മീന്‍ ചൂണ്ട കണ്‍പോളയിലേക്ക് തുളച്ചു കയറിയ പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനിക്ക് തുണയായി കണ്ണൂര്‍ ജില്ലാ ആശുപത്രി. ജിഷ എം ജെ എന്ന യുവതിക്കാണ് പരിക്ക് പറ്റിയത്. ഉടനെ തന്നെ ഇരിട്ടി ,പേരാവൂര്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കണ്ണൂരിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രി നേത്ര വിഭാഗത്തില്‍ എത്തിയ രോഗിയുടെ കണ്‍പോളയില്‍ തുളച്ചു കയറിയ ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്ത് എടുക്കുക ഡോക്ടര്‍മാര്‍ക്ക് വെല്ലു വിളിയായി.

## Article Content

**കണ്ണൂര്‍:** വിറക് എടുക്കുന്നതിനിടെ അബ്ദത്തില്‍ വിറക് പുരയ്ക്ക് മുകളില്‍ തൂക്കിയിട്ട മീന്‍ ചൂണ്ട കണ്‍പോളയിലേക്ക് തുളച്ചു കയറിയ പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനിക്ക് തുണയായി കണ്ണൂര്‍ ജില്ലാ ആശുപത്രി. ജിഷ എം ജെ എന്ന യുവതിക്കാണ് പരിക്ക് പറ്റിയത്. ഉടനെ തന്നെ ഇരിട്ടി ,പേരാവൂര്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കണ്ണൂരിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രി നേത്ര വിഭാഗത്തില്‍ എത്തിയ രോഗിയുടെ കണ്‍പോളയില്‍ തുളച്ചു കയറിയ ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്ത് എടുക്കുക ഡോക്ടര്‍മാര്‍ക്ക് വെല്ലു വിളിയായി.

ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടി എയര്‍ റോട്ടര്‍ ഹാന്‍ഡ് പീസ് എന്ന ഗ്രൈന്‍ ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റുകയും ചൂണ്ട പൂര്‍ണ്ണമായും പുറത്തെടുക്കുകയും ചെയ്തു. ചികിത്സക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി അന്ത വിഭാഗത്തിലെ ഓറല്‍ ആന്റ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ ദീപക്ക് ടി എസ് , ഡന്റല്‍ സര്‍ജന്‍ ഡോ. സഞ്ജിത്ത് ജോര്‍ജ്ജ്, ഓഫ്ത്താല്‍ മോളജിസ്റ്റ് ഡോ. ജെയ്‌സി തോമസ്, ഡോ മില്‍ന നാരായണന്‍, സീനിയര്‍ ഡന്റല്‍ ഹൈജീനിസ്റ്റ് അജയകുമാര്‍ കരിവെള്ളൂര്‍, ലക്ഷ്മി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246665/the-district-hospital-helped-the-patient)