---
title: "വിദ്യാഭ്യാസ ജില്ല ഓഫീസറെ  നിയമിക്കണം: കെ.പി.എസ് ടി.എ"
english_title: "Education District Officer to be appointed: KPS TA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246664/education-district-officer-to-be-appointed-kps-ta"
published_at: "2024-11-01T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724bfb59b8ba_Untitled-2-web.jpg"
keywords: []
---

# വിദ്യാഭ്യാസ ജില്ല ഓഫീസറെ  നിയമിക്കണം: കെ.പി.എസ് ടി.എ

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല ഓഫീസിൽ ഡി.ഇ.ഒ ഇല്ലാതെ മാസങ്ങളായി. നിയമനങ്ങൾ ഉൾപ്പെടെയുള്ള അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ചാർജ് ഉണ്ടായിരുന്ന പി.എ ദീർഘനാളായി അവധിയിലുമാണ്. അതുകൊണ്ടുതന്നെ ഫയലുകൾ തീർപ്പാക്കാനും സാധിക്കുന്നില്ല.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല ഓഫീസിൽ ഡി.ഇ.ഒ ഇല്ലാതെ മാസങ്ങളായി. നിയമനങ്ങൾ ഉൾപ്പെടെയുള്ള അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ചാർജ് ഉണ്ടായിരുന്ന പി.എ ദീർഘനാളായി അവധിയിലുമാണ്. അതുകൊണ്ടുതന്നെ ഫയലുകൾ തീർപ്പാക്കാനും സാധിക്കുന്നില്ല.

എത്രയും പെട്ടെന്ന് വിദ്യാഭ്യാസ ജില്ല ഓഫീസറെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് കെ.പി.എസ് ടി എ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കെ.വി.മോഹനൻ്റെ അധ്യക്ഷത വഹിച്ചു. എം.വി.സുനിൽകുമാർ, ഇ.കെ.ജയപ്രസാദ്, പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, ഹരീഷ് കുമാർ, പി.ഗീത, ടി.അംബരീഷ്, അരവിന്ദ് സജി, കെ.പി. വിജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246664/education-district-officer-to-be-appointed-kps-ta)