---
title: "തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെ"
english_title: "sslc plus one nd plus two classes "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24660/sslc-plus-one-nd-plus-two-classes"
published_at: "2022-02-05T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe701aa170f_sivankutty.jpg"
keywords: []
---

# തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെ

> **Lead Summary:** **തിരുവനന്തപുരം: **തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പാഠഭാഗങ്ങള്‍ തീര്‍ക്കുകയായാണ് ലക്ഷ്യം. പരീക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പാഠഭാഗങ്ങള്‍ തീര്‍ക്കുകയായാണ് ലക്ഷ്യം. പരീക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

14ാം തീയതി ആരംഭിക്കുന്ന 9 വരെയുള്ള ക്ലാസുകള്‍ വൈകുന്നേരെ വരെ ആക്കുന്ന കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ചത്തെ അവലോകനയോഗത്തിലുണ്ടാകുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. സ്‌കൂളുകള്‍ 14-ാം തീയതി മുതലും കോളജുകള്‍ 7-ാം തീയതി മുതലുമാണ് തുറക്കുന്നത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ അടച്ചിരുന്നത്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24660/sslc-plus-one-nd-plus-two-classes)