---
title: "കണ്ണൂർ സിറ്റിയിൽ നിന്നും എം ഡി എം എ യുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with MDMA from Kannur city"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24659/youth-arrested-with-mdma-from-kannur-city"
published_at: "2022-02-05T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe6f22c9218_news card.jpg"
keywords: []
---

# കണ്ണൂർ സിറ്റിയിൽ നിന്നും എം ഡി എം എ യുമായി യുവാവ് പിടിയിൽ

> **Lead Summary:** ലഹരി മരുന്ന് പിടികൂടാനായി കണ്ണൂർ സിറ്റി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എം ഡി എം എ യുമായി യുവാവിനെ പിടികൂടിയത്. കണ്ണൂർ സിറ്റി സ്വദേശിയായ ജസീമിൽ നിന്നും ഒരു ഗ്രാം എം ഡി എം എ യാണ് പോലീസ് പിടികൂടിയത്.

## Article Content

ലഹരി മരുന്ന് പിടികൂടാനായി കണ്ണൂർ സിറ്റി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എം ഡി എം എ യുമായി യുവാവിനെ പിടികൂടിയത്. കണ്ണൂർ സിറ്റി സ്വദേശിയായ ജസീമിൽ നിന്നും ഒരു ഗ്രാം എം ഡി എം എ യാണ് പോലീസ് പിടികൂടിയത്.

ഇയാൾ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പോലീസ് പറയുന്നത്.സിറ്റി സ്റ്റേഷൻ എസ് ഐ പി കെ സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നഗരത്തിലെ വിവിധ യുടങ്ങളിൽ സമാനമായ രീതിയിൽ ലഹരി മരുന്നുകൾ പിടികൂടുന്നുണ്ട്.സിറ്റി സ്റ്റേഷൻ പരിധിയിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തോളം കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24659/youth-arrested-with-mdma-from-kannur-city)