---
title: "എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം വഖഫ് സംരക്ഷണ സമിതി രുപീകരിച്ചു"
english_title: "Waqf Protection Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246539/waqf-protection-committee"
published_at: "2024-11-01T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67244ea2b7aab_news-card.jpg"
keywords: []
---

# എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം വഖഫ് സംരക്ഷണ സമിതി രുപീകരിച്ചു

> **Lead Summary:** > തളിപ്പറമ്പ: "വഖഫ് ഭേദഗതി ബില്ല് ആശങ്കകളും പരിഹാരവും" എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ "ടേബിള്‍ ടോക്ക്" സംഘടിപ്പിക്കുകയും വഖഫ് സംരക്ഷണ സമിതി രുപീകരിക്കുകയും ചെയ്തു. കപ്പാലം കരീംസ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ തലശ്ശേരി ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ: കെ സി ഷബീര്‍ മോഡറേറ്ററായി.

## Article Content

> തളിപ്പറമ്പ: "വഖഫ് ഭേദഗതി ബില്ല് ആശങ്കകളും പരിഹാരവും" എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ "ടേബിള്‍ ടോക്ക്" സംഘടിപ്പിക്കുകയും വഖഫ് സംരക്ഷണ സമിതി രുപീകരിക്കുകയും ചെയ്തു. കപ്പാലം കരീംസ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ തലശ്ശേരി ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ: കെ സി ഷബീര്‍ മോഡറേറ്ററായി.

വഖഫ് സംരക്ഷണ സമിതി കൺവീനറായി അഡ്വ: സമീർ തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻ കൺവീനർമാർ : ഇക്ബാൽ തിരുവട്ടൂർ, മൊയ്ദീൻ ഹാജി, റഷീദ് മൗലവി.കമ്മിറ്റി അംഗങ്ങൾ:-

ഹാരിസ് സയ്യിദ് നഗർ, മുഹമ്മദ്‌ എം, ഇല്യാസ് പി, അഷ്‌റഫ്‌ മൗലവി, ജാഫർ, ഇസ്ഹാഖ് മയ്യിൽ. 

മുസ്ലിംകളെ അപരവല്‍ക്കരിക്കാനും വഖഫ് സ്വത്തുക്കള്‍ കൈയ്യടക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് പുതിയ വഖഫ് ഭേദഗതി ബില്ലെന്നും, ഇതിനെതിരേ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താനും ടേബിൾ ടോക്ക് തീരുമാനിച്ചു.അഡ്വ: സമീർ, ഇക്ബാൽ തിരുവട്ടൂർ, മൊയ്‌ദീൻ ഹാജി, c ഇർഷാദ്, റഷീദ് മൗലവി, ഹാരിസ് സയ്യിദ് നഗർ, എം മുഹമ്മദലി, അഷ്‌റഫ്‌ മൗലവി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246539/waqf-protection-committee)