---
title: "സതീശന്‍ പാച്ചേനിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക വീണ്ടും  നശിപ്പിച്ചു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാവില്‍ പ്രതിഷേധ പ്രകടനം നടത്തി"
english_title: "CONGRESS_VELLAV"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246424/congress_vellav"
published_at: "2024-10-31T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672346ec4eb5a_schooool-avadhi.jpg"
keywords: []
---

# സതീശന്‍ പാച്ചേനിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക വീണ്ടും  നശിപ്പിച്ചു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാവില്‍ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** വെള്ളാവ്:പുതിയതായി നിർമ്മിക്കുന്ന വെള്ളാവിലെ കോൺഗ്രസ് ഓഫീസിനോട് ചേർന്ന് ഉയർത്തിയ കൊടിയും കൊടിമരവും സിപിഎമ്മിന്റെ നേതൃത്വത്തിൽ മൂന്നാം തവണയും നശിപ്പിച്ചു.

## Article Content

വെള്ളാവ്:പുതിയതായി നിർമ്മിക്കുന്ന വെള്ളാവിലെ കോൺഗ്രസ് ഓഫീസിനോട് ചേർന്ന് ഉയർത്തിയ കൊടിയും കൊടിമരവും സിപിഎമ്മിന്റെ നേതൃത്വത്തിൽ മൂന്നാം തവണയും നശിപ്പിച്ചു.

കഴിഞ്ഞ ഇരുപത്തി എഴാം തീയതി സതീശൻ പാച്ചേനിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉയർത്തിയ കോൺഗ്രസ് പതാക അന്നു രാത്രി തന്നെ നശിപ്പിക്കുകയും തുടർന്ന് ഇരുപത്തി എട്ടാം തീയതി പ്രതിഷേധ യോഗം ചേർന്നു വീണ്ടും ഉയർത്തിയ പതാകയാണ് ഇന്നലെ രാത്രി സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നശിപ്പിച്ചത്

കോൺഗ്രസ് പതാക തുടർച്ചയായിനശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളവിൽ പ്രതിഷേധ പ്രകടനം നടത്തി

ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി വി സജീവൻ,ഇ വിജയൻ മാസ്റ്റർ ,രാജീവൻ വെള്ളാവ്, എ ടി ജനാർദ്ദനൻ ,ടി സൗമിനി വിവിസി ബാലൻ ,പയ്യട്ട നാരായണൻ, പി.വി.നാരായണൻകുട്ടി,ജയ്സൺ പരിയാരം,വി ബി.കുബേരൻ നമ്പൂതിരി,വി വി രവീന്ദ്രൻ, പി.രാമറുകുട്ടി,കെ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246424/congress_vellav)