---
title: "താവം കൂർമ്പ ഊട്ടുപ്പുര സംഘടിപ്പിക്കുന്ന താവം നാടകോത്സവം നവംബർ 3 മുതൽ 6 വരെ"
english_title: "nadakolsavam_thavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246371/nadakolsavam_thavam"
published_at: "2024-10-31T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672318f7163f8_schooool-avadhi.jpg"
keywords: []
---

# താവം കൂർമ്പ ഊട്ടുപ്പുര സംഘടിപ്പിക്കുന്ന താവം നാടകോത്സവം നവംബർ 3 മുതൽ 6 വരെ

> **Lead Summary:** താവം കൂർമ്പ ഊട്ടുപ്പുര സംഘടിപ്പിക്കുന്ന താവം നാടകോത്സവം നവംബർ 3 മുതൽ 6 വരെ നടക്കും.സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പഴയങ്ങാടിയിൽ അറിയിച്ചു.

## Article Content

താവം കൂർമ്പ ഊട്ടുപ്പുര സംഘടിപ്പിക്കുന്ന താവം നാടകോത്സവം നവംബർ 3 മുതൽ 6 വരെ നടക്കും.സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പഴയങ്ങാടിയിൽ അറിയിച്ചു.

വിവിധ സമിതികളുടെ വ്യത്യസ്തങ്ങളായ നാല് നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കുന്നത്. നവംബർ 3 ന് എസ്സ് എസ്സ് നടന തിരുവനന്തപുരം അവതരിപ്പിക്കുന്ന റിപ്പോർട്ട് നമ്പർ 79, നാലിന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ബ്യൂട്ടിഫുൾ , 5 ന് കാളിദാസ കലാകേന്ദ്രം കൊല്ലം അവതരിപ്പിക്കുന്ന അച്ചൻ , 6 ന് ഗാന്ധി ഭവൻ പത്തനാപുരം അവതരിപ്പിക്കുന്ന യാത്ര എന്നി നാടകങ്ങൾ അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ എൻ പ്രദീപൻ, കൺവീനർ കെ സന്തോഷ്,പി ചന്ദ്രൻ, എംവി ഷിബു , സന്തോഷ് പി പി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246371/nadakolsavam_thavam)