---
title: "സിപിഎം വനിതാ നേതാവിന് നേരെ ആക്രമണം, മുസ്ലിം ലീഗ് പ്രവർത്തകന്റെ പേരിൽ കേസ്"
english_title: " case against Muslim League worker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246284/case-against-muslim-league-worker"
published_at: "2024-10-30T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67225a1be2ecd_Untitled-2_web.jpg"
keywords: []
---

# സിപിഎം വനിതാ നേതാവിന് നേരെ ആക്രമണം, മുസ്ലിം ലീഗ് പ്രവർത്തകന്റെ പേരിൽ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സി.പി.എം വനിതാ നേതാവും നഗരസഭാ കൗണ്‍സിലറുമായ ബി.സുഭാഗ്യത്തിന്റെ ചുണ്ടില്‍ വടികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് കണ്ടാലറിയാവുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **സി.പി.എം വനിതാ നേതാവും നഗരസഭാ കൗണ്‍സിലറുമായ ബി.സുഭാഗ്യത്തിന്റെ ചുണ്ടില്‍ വടികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് കണ്ടാലറിയാവുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഇന്നലെ പി.പി.ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോല്‍ പ്രതിഷേധവുമായി എത്തിയ ലീഗ് പ്രവര്‍ത്തകരില്‍ ഒരാള്‍ കൊടി കെട്ടിയ വടി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചതായാണ് പരാതി. സുഭാഗ്യം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246284/case-against-muslim-league-worker)