---
title: "പി പി ദിവ്യക്കെതിരെ മുദ്രാവാക്യം വിളിച്ച് വഴി തടയൽ: രാഹുൽ വെച്ചിയോട്ട് ഉൾപ്പെടെ 50 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case against 50 Congress workers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246270/case-against-50-congress-workers"
published_at: "2024-10-30T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67224a6792d15_news-card.jpg"
keywords: []
---

# പി പി ദിവ്യക്കെതിരെ മുദ്രാവാക്യം വിളിച്ച് വഴി തടയൽ: രാഹുൽ വെച്ചിയോട്ട് ഉൾപ്പെടെ 50 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്; നവീന്‍ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച പ്രേരണ കേസിലെ പ്രതി പി.പി.ദിവ്യക്കെതിരെ മുദ്രാവാക്യം വിളിച്ച് ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് റോഡില്‍ തടസം സൃഷ്ടിച്ച യൂത്ത് കോണ്‍ഗ്രസ്-യൂത്ത്‌ലീഗ് നേതാക്കളായ ആറുപേര്‍ക്കും പ്രവര്‍ത്തകരായ അന്‍പതോളം പേര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്; നവീന്‍ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച പ്രേരണ കേസിലെ പ്രതി പി.പി.ദിവ്യക്കെതിരെ മുദ്രാവാക്യം വിളിച്ച് ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് റോഡില്‍ തടസം സൃഷ്ടിച്ച യൂത്ത് കോണ്‍ഗ്രസ്-യൂത്ത്‌ലീഗ് നേതാക്കളായ ആറുപേര്‍ക്കും പ്രവര്‍ത്തകരായ അന്‍പതോളം പേര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട്, സി.വി.വരുണ്‍, എസ്.ഇര്‍ഷാദ്, യൂത്ത് ലീഗ് നേതാക്കളായ നൗഷാദ് പുതുക്കണ്ടം, ജാഫര്‍, മന്‍സൂര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി എഴിന് പി.പി.ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246270/case-against-50-congress-workers)