---
title: "ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍"
english_title: "The wife and daughter were hacked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246023/the-wife-and-daughter-were-hacked"
published_at: "2024-10-29T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720d03815d0f_,.jpg"
keywords: []
---

# ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍

> **Lead Summary:** മലപ്പട്ടം: ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. മലപ്പട്ടം അടുവാപ്പുറത്തെ കുന്നുംപുറത്ത് വീട്ടില്‍ ടി.പി.പ്രസന്ന, മകള്‍ ഗ്രീഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗിരീശനെ മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

മലപ്പട്ടം: ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. മലപ്പട്ടം അടുവാപ്പുറത്തെ കുന്നുംപുറത്ത് വീട്ടില്‍ ടി.പി.പ്രസന്ന, മകള്‍ ഗ്രീഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗിരീശനെ മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം. വാളും മുളക് വെള്ളം നിറച്ച കുപ്പിയുമായി വീട്ടില്‍ അതിക്രമിച്ച് കയറിയ ഗിരീശന്‍ വാള്‍ വീശിയപ്പോള്‍ കണ്ണിനും മൂക്കിനും ആഴത്തില്‍ മുറിവേറ്റു, വെട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ക്കും കൈകള്‍ക്ക് പരിക്കേറ്റു. ഗിരീശന്റെ പേരില്‍ പ്രസന്ന നല്‍കിയ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഹരിതകര്‍മ്മസേനാംഗമാണ് വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന പ്രസന്ന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246023/the-wife-and-daughter-were-hacked)