---
title: "വെള്ളാവിൽ ഉയർത്തിയ കോൺഗ്രസ്‌ കൊടിയും കൊടി മരവും സി പി എം പ്രവർത്തകർ എടുത്ത് കൊണ്ട് പോയി, അതെ സ്ഥലത്ത് വീണ്ടും വീണ്ടും കൊടി ഉയർത്തി"
english_title: "Congress flag"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245926/congress-flag"
published_at: "2024-10-29T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672075a5ca574_Untitled-2-web.jpg"
keywords: []
---

# വെള്ളാവിൽ ഉയർത്തിയ കോൺഗ്രസ്‌ കൊടിയും കൊടി മരവും സി പി എം പ്രവർത്തകർ എടുത്ത് കൊണ്ട് പോയി, അതെ സ്ഥലത്ത് വീണ്ടും വീണ്ടും കൊടി ഉയർത്തി

> **Lead Summary:** വെള്ളാവിൽ ഉയർത്തിയ കോൺഗ്രസ്‌ കൊടിയും കൊടി മരവും സി പി എം പ്രവർത്തകർ എടുത്ത് കൊണ്ട് പോയി അതെ സ്ഥലത്ത് വീണ്ടും വീണ്ടും കൊടി ഉയർത്തി. സതീശൻ പാച്ചേനിയുടെ രണ്ടാം ചരമ വാർഷികദിനമായ ഞായറാഴ്ച വെള്ളാവിൽ വാർഡ് കോൺഗ്രസ്‌ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മര വും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസ്‌ പതാക ഉയർത്തുകയും ചെയ്തു. രാത്രി കോൺഗ്രസ്‌ കൊടിയും കൊടി മരവും സി പി എം പ്രവർത്തകർ എടുത്തു കൊണ്ട് പോകുകയായിരുന്നു.

## Article Content

വെള്ളാവിൽ ഉയർത്തിയ കോൺഗ്രസ്‌ കൊടിയും കൊടി മരവും സി പി എം പ്രവർത്തകർ എടുത്ത് കൊണ്ട് പോയി അതെ സ്ഥലത്ത് വീണ്ടും വീണ്ടും കൊടി ഉയർത്തി. സതീശൻ പാച്ചേനിയുടെ രണ്ടാം ചരമ വാർഷികദിനമായ ഞായറാഴ്ച വെള്ളാവിൽ വാർഡ് കോൺഗ്രസ്‌ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മര വും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസ്‌ പതാക ഉയർത്തുകയും ചെയ്തു. രാത്രി കോൺഗ്രസ്‌ കൊടിയും കൊടി മരവും സി പി എം പ്രവർത്തകർ എടുത്തു കൊണ്ട് പോകുകയായിരുന്നു.

തളിപറമ്പ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി രാജീവൻ വെള്ളാവ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതെ സ്ഥലത്ത് വീണ്ടും കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്തിൽ പതാക ഉയർത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഡി സി.സി ജനറൽ സെക്രട്ടറി ടി.ജനാർദ്ധനൻ ഉത്ഘാടനം ചെയ്തു.ഡി സി.സി ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. രാജീവൻ വെള്ളാവ് ആദ്യക്ഷത വഹിച്ചു.പി.വി.സജീവൻ.ഇ.വിജയൻ മാസ്റ്റർ.പി.സുഖദേവൻ മാസ്റ്റർ..പി.വി.നാരായണൻ കുട്ടി. കെ.ബാലൻകൃഷ്ണൻ, പി.രാമറകുട്ടി വി.വി.രവീന്ദ്ര നാഥ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245926/congress-flag)