---
title: "പാംകോസ് വിജയോല്‍സവം 2024 സംഘടിപ്പിച്ചു"
english_title: "pamcos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245843/pamcos"
published_at: "2024-10-28T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fb3a6c5733_Untitled-2-web.jpg"
keywords: []
---

# പാംകോസ് വിജയോല്‍സവം 2024 സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പ്.സൊസൈറ്റി (പാംകോസ്) വിജയോത്സവം 2024 സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിലും സൊസൈറ്റിയിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി-പ്ലസ്ടു വിജയികളേയും സംസ്ഥാനതലത്തില്‍ നടത്തിയ പരീക്ഷകളിലും മത്സരങ്ങളിലും വിജയികളായ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.

## Article Content

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പ്.സൊസൈറ്റി (പാംകോസ്) വിജയോത്സവം 2024 സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിലും സൊസൈറ്റിയിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി-പ്ലസ്ടു വിജയികളേയും സംസ്ഥാനതലത്തില്‍ നടത്തിയ പരീക്ഷകളിലും മത്സരങ്ങളിലും വിജയികളായ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.

മെഡിക്കല്‍ എജുക്കേഷന്‍ ഹാളില്‍ നടന്ന പരിപാടി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ് ഉദ്ഘാടനം ചെയ്തു.പാംകോസ് പ്രസിഡണ്ട് പി.ആര്‍.ജിജേഷ് അധ്യക്ഷത വഹിച്ചു. ദയാ സെക്രട്ടറി സീബാ ബാലന്‍, സംഘം സെക്രട്ടറി പി.പി.രജീഷ്, ടി.വി.ദീപ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245843/pamcos)