---
title: "പാപ്പിനിശേരിയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു"
english_title: "gold and cash were stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245797/gold-and-cash-were-stolen"
published_at: "2024-10-28T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f962f73a95_download_(1).jfif"
keywords: []
---

# പാപ്പിനിശേരിയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു

> **Lead Summary:** വളപട്ടണം: പാപ്പിനിശേരിയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു.പാപ്പിനിശേരിയിൽ ഗോൾഡ് സ്റ്റാർ ജ്വല്ലറി നടത്തുന്ന ഗോപിയുടെ ഹാജി മൊട്ടയിലെ വീട്ടിലാണ് കവർച്ച.വീടിൻ്റെമുൻവശത്തെ വാതിൽ കുത്തിതുറന്ന മോഷ്ടാവ് രണ്ടുപവനും 40,000 രൂപയും കവർന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.

## Article Content

വളപട്ടണം: പാപ്പിനിശേരിയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു.പാപ്പിനിശേരിയിൽ ഗോൾഡ് സ്റ്റാർ ജ്വല്ലറി നടത്തുന്ന ഗോപിയുടെ ഹാജി മൊട്ടയിലെ വീട്ടിലാണ് കവർച്ച.വീടിൻ്റെമുൻവശത്തെ വാതിൽ കുത്തിതുറന്ന മോഷ്ടാവ് രണ്ടുപവനും 40,000 രൂപയും കവർന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.

പട്ടി കുരക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന വീട്ടുടമയുടെബന്ധു ഓടി എത്തുമ്പോഴെക്കും മോഷ്ടാവ് ഓടി ഇരുളിൽ മറഞ്ഞു.ശനിയാഴ്‌ച മൂന്നാറിലേക്ക് ടൂർ പോയതായിരുന്നു ഗോപിയും കുടുംബവും.ഇന്ന് രാവിലെ നാട്ടിലെത്തിയ വീട്ടുടമ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245797/gold-and-cash-were-stolen)