---
title: "എ ഡി എമ്മിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "The women's league organized a protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245795/the-womens-league-organized-a-protest"
published_at: "2024-10-28T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f948fc25e7_news-card.jpg"
keywords: []
---

# എ ഡി എമ്മിന്റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ:ഉന്നതനായഒരുഉദ്യോഗസ്ഥന്റെആത്മഹത്യയ്ക്ക് ഉത്തരവാദിയായ ഒരു ജനപ്രതിനിധി അതും ഒരുസ്ത്രീ,ഇവർജനപ്രതിനിധിയായി തുടരുന്നത് തന്നെസമൂഹത്തിന്അപമാനമാണെന്ന് വനിതാ ലീഗ്സംസ്ഥാനപ്രസിഡണ്ട് സുഹറ മമ്പാട് .

## Article Content

കണ്ണൂർ:ഉന്നതനായഒരുഉദ്യോഗസ്ഥന്റെആത്മഹത്യയ്ക്ക് ഉത്തരവാദിയായ ഒരു ജനപ്രതിനിധി അതും ഒരുസ്ത്രീ,ഇവർജനപ്രതിനിധിയായി തുടരുന്നത് തന്നെസമൂഹത്തിന്അപമാനമാണെന്ന് വനിതാ ലീഗ്സംസ്ഥാനപ്രസിഡണ്ട് സുഹറ മമ്പാട് .

ഒരു പെട്രോൾ പമ്പിന്റെ ലൈസൻസുമായിബന്ധപ്പെട്ട്ഒരുജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന് ഇത്രയേറെ അരിശം വരാനുള്ള കാരണമെന്താണ്. ഓരോ ഫയലുകളും ഓരോ മനുഷ്യൻ്റെ ജീവിതമാണെന്ന് പറയുമ്പോൾ ആന്തൂരിലെ സാജനും ഒരു മനുഷ്യനായിരുന്നില്ലേ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. സാജൻ ആത്മഹത്യ ചെയ്തത് ഇതുപോലുള്ള ഒരു ഫയൽ വൈകിപ്പിക്കൽ മൂലമായിരുന്നു. എന്നാൽ ഒരു പെട്രോൾ പമ്പിന്റെ ലൈസൻസിന്റെ പേരിൽ ഒരു ഉന്നതഉദ്യോഗസ്ഥന് ജീവിതം നഷ്ടപ്പെടുത്തേണ്ടതായ ഒരു സാഹചര്യം ഉണ്ടാക്കിയ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പോലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ ഒരു സിപിഎംകാരി എന്നതല്ലാതെ പി.പി .ദിവ്യയെ അറസ്റ്റ് ചെയ്യാതിരിക്കാൻ മറ്റെന്ത് പ്രിവിലേജാണ് അവർക്കുള്ളതെന്ന് പോലീസ് വ്യക്തമാക്കണം .കേരളത്തിലെ പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും കുറ്റം തെളിയിക്കുന്നതിലും ഇന്ത്യയിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന പോലീസാണ്. എന്നാൽ കൺമുമ്പിലുള്ള ഒരു പ്രതിയെ അറസ്റ്റ് ചെയ്യാതെ അവരുടെ ചെയ്തികൾക്ക് കൂട്ടുനിൽക്കുകയാണ് ഇപ്പോൾ പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇനി കുറ്റപത്രത്തിൽ പോലും മായം കലരുമോ എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. വാളയാറിൽ കൊല്ലപ്പെട്ട ഇരട്ടപെൺകുട്ടികളുടെ കുറ്റപത്രത്തിൽ പ്രതികളെ രക്ഷപ്പെടുത്താൻ പോലീസ്നടത്തിയ ഗൂഢാലോചന കേരളം കണ്ടതാണല്ലോ. മുൻകൂർജാമ്യത്തിന് നൽകിയ അപേക്ഷയിൽ പോലും നവീൻ ബാബുവിന്റെ ആത്മഹത്യയെ ന്യായീകരിക്കുകയാണ് പി പി ദിവ്യ ചെയ്തത്.

പി പി ദീപയുടെ ഈ ചെയ്തി സ്ത്രീത്വത്തിന് തന്നെ അപമാനമാണെന്നും സുഹറ മമ്പാട് കൂട്ടിച്ചേർത്തു. വനിതാ ലീഗ് തുടങ്ങിവെച്ച പ്രക്ഷോഭ പരിപാടികൾ നവീൻ ബാബുവിന്റെകുടുംബത്തിന് നീതി ലഭിക്കുന്നത് വരെ തുടരുമെന്നും അവർ പറഞ്ഞു.വനിതാലീഗ് ജില്ലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടികൾ തിരുത്തി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, മരണത്തിന്ഉത്തരവാദികളായ ജില്ലാ കലക്ടർക്കും ടി.വി.പ്രശാന്തിനുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅവർ.

.വനിതാലീഗ് ജില്ലാപ്രസിഡണ്ട് സി.സീനത്ത് അധ്യക്ഷതവഹിച്ചു.മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽകരീം ചേലേരി ,വനിതാലീഗ് സംസ്ഥാന സെക്രട്ടറിപി.സാജിതടീച്ചർഎന്നിവർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സഫിയ ,സെക്രട്ടറിയേറ്റ് മെമ്പർ റോഷ്നി ഖാലിദ് ജില്ലാജനറൽ സെക്രട്ടറി ഷമീമജമാൽ ,ട്രഷറർ സെക്കീന തെക്കയിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉഷാകുമാരി, ഇരിട്ടിബ്ലോക്ക്പഞ്ചായത്ത്പ്രസിഡണ്ട്കെ.വേലായുധൻ ,മാട്ടൂൽ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ഫാരിഷടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ എം.കെ.ഷബിത, റംസീന റൗഫ്,സൈനബ അരിയിൽ, സാജിത ഇസ് ഹാക്ക്, ഷെറിൻ ചൊക്ലി, റൈഹാനത്ത് സുബി , അമീന ടീച്ചർ, നാജിയ മട്ടനൂർ നേതൃത്വം നൽകി. മഹിളാ കോൺഗ്രസ് ജില്ലാസെക്രട്ടറി ഉഷകുമാരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധ കൂട്ടായ്മക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245795/the-womens-league-organized-a-protest)