---
title: "കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു"
english_title: "KGOA Taliparamb Area Sargga Sangam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245647/kgoa-taliparamb-area-sargga-sangam"
published_at: "2024-10-28T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f0d2ef2e70_news-card.jpg"
keywords: []
---

# കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതൽ ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടന്ന പരുപാടി പ്രശസ്ത നാടക പ്രവർത്തക രജിത മധു ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ജനറൽ കൺവീനർ സൈബുന്നീസ എം.കെ.സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഇ . ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷനായി. തളിപ്പറമ്പ് എക്സൈസ് പ്രവൻ്റീവ് ഷാജി വി.വി ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.

## Article Content

**തളിപ്പറമ്പ്: **കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതൽ ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ നടന്ന പരുപാടി പ്രശസ്ത നാടക പ്രവർത്തക രജിത മധു ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ജനറൽ കൺവീനർ സൈബുന്നീസ എം.കെ.സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഇ . ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷനായി. തളിപ്പറമ്പ് എക്സൈസ് പ്രവൻ്റീവ് ഷാജി വി.വി ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.

രവി ഏഴോം വയലാർ അനുസ്മരണം നടത്തി. കെ.ജി.ഒ.എ.സംസ്ഥാന കമ്മിറ്റി അംഗം സ. രശ്മിത കെ.എം. മുൻകാല കെ.ജി.ഒ.എ പ്രവർത്തകർക്ക് ഓണററി അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന് ഭൂമിക ഹരിത കർമ്മസേന ആന്തൂർ അവതരിപ്പിച്ച സംഗീതശില്പവും, മുൻകാല ജീവനക്കാരും, ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സ. ഒ.പി. രാധാകൃഷ്ണൻ, സ .രാമകൃഷ്ണൻ മാവില, സ.പി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സ .പുഷ്പവല്ലി ടി.എം നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245647/kgoa-taliparamb-area-sargga-sangam)