---
title: "കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ( എ.ഐ.ടി.യു.സി )സംസ്ഥാന പഠന ക്യാമ്പ് നവമ്പർ 5, 6 തീയതികളിൽ പറശ്ശിനിയിൽ"
english_title: "KSRTC Employees Union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245600/ksrtc-employees-union"
published_at: "2024-10-27T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e664888c6a_Untitled-2-web.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ( എ.ഐ.ടി.യു.സി )സംസ്ഥാന പഠന ക്യാമ്പ് നവമ്പർ 5, 6 തീയതികളിൽ പറശ്ശിനിയിൽ

> **Lead Summary:** പറശിനിക്കടവ്: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ( എ.ഐ.ടി.യു.സി )സംസ്ഥാന പഠന ക്യാമ്പ് നവമ്പർ 5, 6 തീയതികളിൽ പറശിനിക്കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ.ദേശീയ പ്രവർത്തകസമിതിയംഗം അഡ്വ.പി.സന്തോഷ്കുമാർ എം.പി.ഉൽഘാടനം ചെയ്യും.

## Article Content

പറശിനിക്കടവ്: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ( എ.ഐ.ടി.യു.സി )സംസ്ഥാന പഠന ക്യാമ്പ് നവമ്പർ 5, 6 തീയതികളിൽ പറശിനിക്കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ.ദേശീയ പ്രവർത്തകസമിതിയംഗം അഡ്വ.പി.സന്തോഷ്കുമാർ എം.പി.ഉൽഘാടനം ചെയ്യും.

എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സിക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി.രാജേന്ദ്രൻ,സംസ്ഥാന സിക്രട്ടറി സി.പി.മുരളി,സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സി.പി.ഐ.മണ്ഡലം സിക്രട്ടറി പി.കെ.മുജീബ് റഹ്‌മാൻ യോഗം ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ഷാജി അദ്ധ്യക്ഷത വഹിച്ചു. 

ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ലക്ഷ്മണൻ പവിഴക്കുന്നിൽ,സി.പി.ഐ. മണ്ഡലം സിക്രട്ടറിയറ്റംഗം സി.ലക്ഷ്മണൻ, ആന്തൂർ ലോക്കൽ സിക്രട്ടറി വി. വി.രാജേഷ് ,പി.വി.ചന്ദ്രൻ ,എം.രഘുനാഥ് പ്രസംഗിച്ചു.കെ.ബാബുരാജ് സ്വാഗതവും ജിബുമോഹൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:വേലിക്കാത്ത് രാഘവൻ,പി.പി.ബാലകൃഷ്ണൻ,സി.ലക്ഷ്‌മണൻ (രക്ഷാധികാരികൾ),പി.കെ.മുജീബ് റഹ്‌മാൻ (ചെയർമാൻ),സി.ഷാജി (കൺവീനർ),ടി.വി.നാരായണൻ,എം.രഘുനാഥ്,വി.വി.രാജേഷ്(വൈസ് ചെയർമാൻമാർ),കെ.ബാബുരാജ്,കെ.വരദരാജൻ,സി.കെ.ദിനേശ്(ജോ.കൺവീനർമാർ).ചെയർമാൻമാർ),കെ.ബാബുരാജ്,കെ.വരദരാജൻ,സി.കെ.ദിനേശ്(ജോ.കൺവീനർമാർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245600/ksrtc-employees-union)