---
title: "സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ടു; മോഷ്ടാവ് പണം ഉപേക്ഷിച്ച ഓട്ടോ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം"
english_title: "police starts a strong investigation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24560/police-starts-a-strong-investigation"
published_at: "2022-02-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe04a18b063_Untitled-2 web.jpg"
keywords: []
---

# സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ടു; മോഷ്ടാവ് പണം ഉപേക്ഷിച്ച ഓട്ടോ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ വച്ച് വയോധികന്റെ നഷ്ടപ്പെട്ട 6 ലക്ഷത്തിൽ 5 ലക്ഷം രൂപ ഉപേക്ഷിച്ച ഓട്ടോയുടെ സി സി ടി വി ദൃശ്യം പോലീസ് പുറത്ത് വിട്ടു.ഓട്ടോയ്ക്ക് എതിരെയുള്ള അന്വേഷണം ഊർജിതമാക്കി തളിപ്പറമ്പ് പോലീസ്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ വച്ച് വയോധികന്റെ നഷ്ടപ്പെട്ട 6 ലക്ഷത്തിൽ 5 ലക്ഷം രൂപ ഉപേക്ഷിച്ച ഓട്ടോയുടെ സി സി ടി വി ദൃശ്യം പോലീസ് പുറത്ത് വിട്ടു.ഓട്ടോയ്ക്ക് എതിരെയുള്ള അന്വേഷണം ഊർജിതമാക്കി തളിപ്പറമ്പ് പോലീസ്.

ബുധനാഴ്ച്ച രാത്രി എട്ടോടെ കോര്‍ട്ട് റോഡില്‍ നാഷണല്‍ കോളേജിന് സമീപം എത്തിയ പിയാജിയോ ഓട്ടോയിലാണ് പണം എടുത്തയാള്‍ വന്നതെന്ന് സി.സി.ടി.വി കാമറാ ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്തുന്നതിനായി നഗരത്തില്‍ ഓടുന്ന പിയാജിയോ, മഹീന്ദ്ര ഓട്ടോറിക്ഷകള്‍ പോലീസ് പരിശോധിച്ചു.

ചിന്‍മയ വിദ്യാലയ ഭാഗത്തുനിന്നാണ് ഈ ഓട്ടോറിക്ഷ വന്നത്. പണമടങ്ങിയ ബാഗ് ഉപേക്ഷിച്ച ശേഷം തളിപ്പറമ്പ് ടൗണ്‍ ഭാഗത്തേക്ക് വേഗത്തില്‍ ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓട്ടോറിക്ഷ സംബന്ധിച്ച് ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24560/police-starts-a-strong-investigation)