---
title: "വയോജന സംഗമം നടത്തി"
english_title: "Elderly meeting was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245595/elderly-meeting-was-held"
published_at: "2024-10-27T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e63ef623c8_Untitled-2-web.jpg"
keywords: []
---

# വയോജന സംഗമം നടത്തി

> **Lead Summary:** ജനകീയ ആസൂത്രണo 2024-25 ന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റേയും ഐസിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ അക്കി പറമ്പ യുപി സ്കൂളിൽ വെച്ച് വയോജന സംഗമം നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രജിലയുടെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

## Article Content

ജനകീയ ആസൂത്രണo 2024-25 ന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റേയും ഐസിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ അക്കി പറമ്പ യുപി സ്കൂളിൽ വെച്ച് വയോജന സംഗമം നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രജിലയുടെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോഡിനേറ്റർ ഏ വി ജയൻ മുഖ്യാതിഥിയായി സമിതി അധ്യക്ഷൻ മാരായ ഷബിത എം കെ, പി പി മുഹമ്മദ്‌ നിസാർ, കദീജ കെ.പി.വത്സരാജ് കൗൺസിലർ വത്സരാജൻ,സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, നഗരസഭ സെക്രട്ടറി സുബൈർ കെ. പി ,സിഡിഎസ് മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ, എന്നിവർ ആശംസയർപിച്ച് സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ സ്മിത കെ സ്വാഗതവും എഡിഎസ് പ്രസിഡന്റ് സജീഷ നന്ദിയും പറഞ്ഞു തുടർന്ന് പ്രവീൺ രുഗ് മ,ശ്രീജയൻ എന്നിവരുടെ നേതൃത്വത്തിൽ നാടൻപാട്ട് അവതരിപ്പിച്ചു. നഗരസഭയിലെ വയോജനങ്ങളുടെ മാനസിക ഉല്ലാസനത്തിനും അവരുടെ സർഗ്ഗവാസന കൾ പ്രകടിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് വയോജന സംഗമം പരിപാടി നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245595/elderly-meeting-was-held)