---
title: "ദേശീയപാതയിൽ സംരക്ഷണഭിത്തിയുടെ സ്ലാബ് അടർന്നുവീണ സംഭവത്തിൽ മുസ്ലിം ലീഗ്  മേഘ കൺസ്ട്രക്ഷൻ ഓഫീസിലെത്തി"
english_title: "The Muslim League came to Megha Construction office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245300/the-muslim-league-came-to-megha-construction-office"
published_at: "2024-10-26T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671ca9d0877f4_news-card.jpg"
keywords: []
---

# ദേശീയപാതയിൽ സംരക്ഷണഭിത്തിയുടെ സ്ലാബ് അടർന്നുവീണ സംഭവത്തിൽ മുസ്ലിം ലീഗ്  മേഘ കൺസ്ട്രക്ഷൻ ഓഫീസിലെത്തി

> **Lead Summary:** പിലാത്തറ ടൗണിൽ ദേശീയ പാതയിലെ പുതുതായി നിർമിക്കുന്ന ഹൈവേ യുടെ കൂറ്റൻ സംരക്ഷണ ഭിത്തിയുടെ സ്‌ലാബ് അടർന്നു വീണ് വിദ്യാർത്ഥികളയുമായി പോവുകയായിരുന്ന ഓട്ടോ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ജീവനും, വാഹനങ്ങൾക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി കല്യാശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ് കെ പി സകരിയയുടെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻ ഓഫീസിൽ എത്തുകയും, ഉത്തരവാദിത്ത പെട്ടവരുമായി സംസാരിക്കുകയും ചെയ്തു.

## Article Content

പിലാത്തറ ടൗണിൽ ദേശീയ പാതയിലെ പുതുതായി നിർമിക്കുന്ന ഹൈവേ യുടെ കൂറ്റൻ സംരക്ഷണ ഭിത്തിയുടെ സ്‌ലാബ് അടർന്നു വീണ് വിദ്യാർത്ഥികളയുമായി പോവുകയായിരുന്ന ഓട്ടോ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ജീവനും, വാഹനങ്ങൾക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി കല്യാശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ് കെ പി സകരിയയുടെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻ ഓഫീസിൽ എത്തുകയും, ഉത്തരവാദിത്ത പെട്ടവരുമായി സംസാരിക്കുകയും ചെയ്തു.

നിരുത്തരവാദിത്തപരമായ വർക്കുകളാണ് ചെയ്യുന്നതെങ്കിൽ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ചെറുതാഴം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് നേതാക്കളായ നജ്മുദ്ധീൻ പിലാത്തറ, താജുദ്ധീൻ പിലാത്തറ, റസാക്ക് ചുമടുതാങ്ങി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245300/the-muslim-league-came-to-megha-construction-office)