---
title: "പിലാത്തറ നഗരത്തിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ഉയരത്തിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഭിത്തിയിൽ നിന്നും സ്ലാബ് അടർന്നു റോഡിലേക്ക് വീണു, ബൈക്ക്, ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "In Pilathara city, a slab fell from the concrete wall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245225/in-pilathara-city-a-slab-fell-from-the-concrete-wall"
published_at: "2024-10-26T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c6d43c2b5c_news-card.jpg"
keywords: []
---

# പിലാത്തറ നഗരത്തിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ഉയരത്തിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഭിത്തിയിൽ നിന്നും സ്ലാബ് അടർന്നു റോഡിലേക്ക് വീണു, ബൈക്ക്, ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** പിലാത്തറ നഗരത്തിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ഉയരത്തിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഭിത്തിയിൽ നിന്നും സ്ലാബ് അടർന്നു റോഡിലേക്ക് വീണു, ബൈക്ക്, ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. മേഘ കാൺസ്ട്രക്ഷൻ കമ്പനിയാണ് വർക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ അപകടം വിളിച്ചു വരുത്തുന്ന രീതിയിലാണ് നമ്മുടെ ദേശീയ പാത നിർമ്മാണം മുന്നോട്ട് പോകുന്നതെങ്കിലും പൊതുജനങ്ങൾ എങ്ങനെ സമാധാനത്തോടെ യാത്ര ചെയ്യും. ഇന്ന് സംഭവിച്ചത് പോലെ ഭാഗ്യം എപ്പോഴും തുണക്കണമെന്നില്ലല്ലോ.

## Article Content

പിലാത്തറ നഗരത്തിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ഉയരത്തിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഭിത്തിയിൽ നിന്നും സ്ലാബ് അടർന്നു റോഡിലേക്ക് വീണു, ബൈക്ക്, ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. മേഘ കാൺസ്ട്രക്ഷൻ കമ്പനിയാണ് വർക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ അപകടം വിളിച്ചു വരുത്തുന്ന രീതിയിലാണ് നമ്മുടെ ദേശീയ പാത നിർമ്മാണം മുന്നോട്ട് പോകുന്നതെങ്കിലും പൊതുജനങ്ങൾ എങ്ങനെ സമാധാനത്തോടെ യാത്ര ചെയ്യും. ഇന്ന് സംഭവിച്ചത് പോലെ ഭാഗ്യം എപ്പോഴും തുണക്കണമെന്നില്ലല്ലോ.

എത്രയോ ജനങ്ങൾ രാപ്പകലില്ലാതെ യാത്ര ചെയ്യുന്ന തിരക്കേറിയ ഒരു പാതയിലാണ് ഇത്തരം അശ്രദ്ധമായ രീതിയിലുള്ള ഭിത്തി. മഴക്കാലമായാൽ വെള്ളക്കെട്ട്, വേനൽക്കാലമായാൽ വായു മലിനീകരണം ഇതൊന്നും പോരാതെയാണ് പുതിയൊരു വെല്ലുവിളി കൂടി. പൊതു ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്തം തന്നെയാണ്. എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തരം അപകടങ്ങൾ പതിവാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245225/in-pilathara-city-a-slab-fell-from-the-concrete-wall)