---
title: "16 കാരിക്ക്‌ നേരെ ലൈംഗിക അതിക്രമം: ഉദയഗിരി സ്വദേശിക്ക് 10 വർഷം തടവും  1,75000 രൂപ പിഴയും"
english_title: "Sexual assault on 16-year-old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245064/sexual-assault-on-16-year-old-girl"
published_at: "2024-10-25T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b5e34171a4_news-card.jpg"
keywords: []
---

# 16 കാരിക്ക്‌ നേരെ ലൈംഗിക അതിക്രമം: ഉദയഗിരി സ്വദേശിക്ക് 10 വർഷം തടവും  1,75000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്:** മാനസിക വെല്ലുവിളി നേരിടുന്ന 16 കാരി പെൺകുട്ടിക്ക്‌ നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കന് പത്ത് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയഗിരി മുക്കട ചുള്ളിപ്പള്ളയിലെ ഇലവനപ്പാറ വീട്ടിൽ മനോജ് അബ്രഹാമിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ്:** മാനസിക വെല്ലുവിളി നേരിടുന്ന 16 കാരി പെൺകുട്ടിക്ക്‌ നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കന് പത്ത് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയഗിരി മുക്കട ചുള്ളിപ്പള്ളയിലെ ഇലവനപ്പാറ വീട്ടിൽ മനോജ് അബ്രഹാമിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2018 ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ആലക്കോട് എസ്.ഐമാരായിരുന്ന നിബിൻ ജോയി, എം.കെ രഞ്ജിത്ത് എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245064/sexual-assault-on-16-year-old-girl)