---
title: "രജിലാൽ അനുസ്മരണം നടത്തി"
english_title: "Engineering college "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244942/engineering-college"
published_at: "2024-10-24T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a78337b49e_IMG-20241024-WA0190.jpg"
keywords: []
---

# രജിലാൽ അനുസ്മരണം നടത്തി

> **Lead Summary:** **ധർമ്മശാല: **അബു ദാബിയിൽ വച്ച് വാഹനാ പകടത്തിൽ അന്തരിച്ച കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് മുൻ കോളേജ് യൂനിയൻ ചെയർമാനും പ്രവാസിയും സാംസ്കാരിക പ്രവർത്തകനുമായ രജിലാൽ കോക്കാടൻ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**ധർമ്മശാല: **അബു ദാബിയിൽ വച്ച് വാഹനാ പകടത്തിൽ അന്തരിച്ച കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് മുൻ കോളേജ് യൂനിയൻ ചെയർമാനും പ്രവാസിയും സാംസ്കാരിക പ്രവർത്തകനുമായ രജിലാൽ കോക്കാടൻ അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ് എം.എൽ.എയും സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ഡോ.വി. ശിവദാസൻ എം.പി, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, മുൻ എം.എൽ.എ ടി.വി. രാജേഷ്, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. രാജേഷ് കെ.എൻ, കെ സന്തോഷ്,

പൂർവ്വ വിദ്യാർത്ഥികളായ പ്രകാശൻ കെ.കെ, ഒ.സി. നിതിൻ എന്നിവർ രജി ലാലിനെ അനുസ്മരിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244942/engineering-college)