---
title: "തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നു"
english_title: "A gold necklace was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244898/a-gold-necklace-was-stolen"
published_at: "2024-10-24T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a4f6fd6eeb_news-card.jpg"
keywords: []
---

# തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നു. തളിപ്പറമ്പ് സയ്യിദ് നഗർ സ്വദേശിയായ യുവതിയുടെ മകളുടെ മാലയാണ് രണ്ട് സ്ത്രീകൾ ചേർന്ന് മോഷ്ടിച്ചത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണ മാല കവർന്നു. തളിപ്പറമ്പ് സയ്യിദ് നഗർ സ്വദേശിയായ യുവതിയുടെ മകളുടെ മാലയാണ് രണ്ട് സ്ത്രീകൾ ചേർന്ന് മോഷ്ടിച്ചത്.

ഇന്ന് ഉച്ചക്ക് സഹകരണ ആശുപത്രിയിൽ കുട്ടിയെ കാണിച്ച ശേഷം മരുന്നു വാങ്ങാൻ പുറത്ത് മെഡിക്കൽ ഷോപ്പിൽ നിൽക്കവേയാണ് രണ്ട് സ്ത്രീകൾ ചേർന്ന് കുട്ടിയുടെ കഴുത്തിൽ നിന്നും മാല കവർന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244898/a-gold-necklace-was-stolen)