---
title: "കലോത്സവം, ശാസ്ത്ര മേള എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിലെ പ്രതിഭകൾക്ക് വരവേൽപ്പ് നൽകി"
english_title: "Kurumathur South UP School "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244866/kurumathur-south-up-school"
published_at: "2024-10-24T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a17cd4ee5d_news-card.jpg"
keywords: []
---

# കലോത്സവം, ശാസ്ത്ര മേള എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിലെ പ്രതിഭകൾക്ക് വരവേൽപ്പ് നൽകി

> **Lead Summary:** തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം, ശാസ്ത്ര മേള എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിലെ പ്രതിഭകൾക്ക് വരവേൽപ്പ് നൽകി. ഇതിനോടനുബന്ധിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി വർണ്ണാഭമായ ഘോഷയാത്രയും അനുമോദന യോഗവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ റാഷിദ .സി അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം, ശാസ്ത്ര മേള എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിലെ പ്രതിഭകൾക്ക് വരവേൽപ്പ് നൽകി. ഇതിനോടനുബന്ധിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി വർണ്ണാഭമായ ഘോഷയാത്രയും അനുമോദന യോഗവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ റാഷിദ .സി അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.

പി.ടി. എ പ്രസിഡൻ്റ് നൗഷാദ് പുതുക്കണ്ടത്തിൽ, വൈസ് പ്രസിഡൻ്റ് മുസ്തഫ, ഹെഡ് മിസ്ട്രസ് സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളും അധ്യാപകരും അനുമോദന യോഗത്തിൽ പങ്കെടുത്തു. സ്കൂൾ അങ്കണത്തിൽ നിന്നുതുടങ്ങി കോട്ടുപുറം ബസ്റ്റാന്റ് വരെയും പൊക്കുണ്ട് ടൗൺ പ്രദേശങ്ങളിലുമാണ് ഘോഷയാത്ര നടത്തിയത്.

തളിപ്പറമ്പ് നോർത്ത് ഉപജില്ലാ അറബിക് കലോത്സവത്തിൽ ഓവറോൾ 3-ാം സ്ഥാനവും ശാസ്ത്രമേള LP വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും നേടിയെടുത്താണ് കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ നാടിൻ്റെ അഭിമാനമായി മാറിയത്. ഇതു കൂടാതെ കലോത്സവത്തിൽ LP , Up ജനറൽ വിഭാഗം, സംസ്കൃതോത്സവം എന്നിവയിലും ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ,ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലും ഉന്നത വിജയം നേടി തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിൽ മുൻ നിരയിലെത്താനും കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിന് സാധിച്ചു. അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് നേടിയെടുത്ത ഈ വിജയം കുറുമാത്തൂർ പഞ്ചായത്തിനു തന്നെ എടുത്തു പറയേണ്ട നേട്ടമായി മാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244866/kurumathur-south-up-school)