---
title: "യുവാവിനെ വര്‍ക്ക്‌ഷോപ്പില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരാൾക്കെതിരെ കേസ്"
english_title: " A case has been filed against a man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244839/a-case-has-been-filed-against-a-man"
published_at: "2024-10-24T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719fe8889f51_download.jpg"
keywords: []
---

# യുവാവിനെ വര്‍ക്ക്‌ഷോപ്പില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരാൾക്കെതിരെ കേസ്

> **Lead Summary:** യുവാവിനെ വര്‍ക്ക്‌ഷോപ്പില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരാൾക്കെതിരെ കേസ്. പറശിനിക്കടവ് തളിയിലെ കോക്കാടന്‍ വീട്ടില്‍ കെ.കെ.ഗണേശന്റെപേരിലാണ് കേസ്. ഇക്കഴിഞ്ഞ ഏപ്രില്‍ 2 ന് ഉച്ചക്ക് ഒന്നോടെയാണ് സംഭവം. തളിയിലെ പുതിയപുരയില്‍ പി.പി.ലിജുവിനാണ്മര്‍ദ്ദനമേറ്റത്.

## Article Content

യുവാവിനെ വര്‍ക്ക്‌ഷോപ്പില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരാൾക്കെതിരെ കേസ്. പറശിനിക്കടവ് തളിയിലെ കോക്കാടന്‍ വീട്ടില്‍ കെ.കെ.ഗണേശന്റെപേരിലാണ് കേസ്. ഇക്കഴിഞ്ഞ ഏപ്രില്‍ 2 ന് ഉച്ചക്ക് ഒന്നോടെയാണ് സംഭവം. തളിയിലെ പുതിയപുരയില്‍ പി.പി.ലിജുവിനാണ്മര്‍ദ്ദനമേറ്റത്.

വീടിനടുത്തുള്ള വര്‍ക്ക്‌ഷേപ്പില്‍ ഇരിക്കവെ മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിച്ചുവെന്നുമാണ് പരാതി. ഇരുമ്പ് പട്ടയും കഷണം കാണിച്ച് തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഗണേശന്റെ ഓട്ടോറിക്ഷ കത്തിയത് സംബന്ധിച്ച വിരോധമാണ് കാരണമെന്നാണ് പരാതി. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244839/a-case-has-been-filed-against-a-man)