---
title: "ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി സ്കൂൾ"
english_title: " Iringal UP School "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244685/iringal-up-school"
published_at: "2024-10-23T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718f80eeaba3_news-card.jpg"
keywords: []
---

# ഉപജില്ലാ മേളകളിൽ മികച്ച വിജയം നേടി ഇരിങ്ങൽ യു.പി സ്കൂൾ

> **Lead Summary:** പരിയാരം: 2024-25 വർഷത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ എൽപി യുപി വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും ഗണിത ശാസ്ത്ര മേളയിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗം ഓവറോൾ നാലാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

## Article Content

പരിയാരം: 2024-25 വർഷത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ എൽപി യുപി വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും ഗണിത ശാസ്ത്ര മേളയിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗം ഓവറോൾ നാലാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

സബ്ജില്ലാ തല കേരള സ്കൂൾ കലോൽസവത്തിൽ യു.പി വിഭാഗം ഓവറോൾ നാലാം സ്ഥാനവും എൽപി വിഭാഗം ഓവറോൾ ഏഴാം സ്ഥാനവും അറബിക് കലോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി കൂടാതെ നിരവധി എ ഗ്രേഡുകളും നേടി വിദ്യാലയം മികച്ച നിലവാരം പുലർത്തി .വിജയികളെ അണിനിരത്തി ചിതപ്പിലെ പൊയിലിലേക്ക് ഘോഷയാത്രയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244685/iringal-up-school)