---
title: "ക്യാൻസർ ദിനത്തോടനുബന്ധിച്ച് സാഫ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു"
english_title: "blood donated by saaf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24453/blood-donated-by-saaf"
published_at: "2022-02-04T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd0a83d3fc8_2.jpg"
keywords: []
---

# ക്യാൻസർ ദിനത്തോടനുബന്ധിച്ച് സാഫ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ഫെബ്രുവരി 4 കാൻസർ ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സാഫ് വെൽഫയർ വിങ്ങിന്റെയും മെഡിക്കൽ വിങ്ങിൻ്റെയും നേതൃത്വത്തിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **ഫെബ്രുവരി 4 കാൻസർ ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സാഫ് വെൽഫയർ വിങ്ങിന്റെയും മെഡിക്കൽ വിങ്ങിൻ്റെയും നേതൃത്വത്തിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.

പരിയാരം മെഡിക്കൽ കോളേജിലാണ് ക്യാമ്പ് നടത്തിയത് . സാഫ് പ്രസിഡണ്ട് മുബശ്ശിർ വായാടിന്റെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർത്ഥികൾ രക്തദാനം നടത്തുകയും ക്യാൻസർ ദിനത്തോടന ബന്ധിച്ച് വിദ്യാർത്ഥി സംഘടനയുടെ കീഴിൽ മെഴുക് തിരി വെട്ടം തീർക്കുകയും ചെയ്തു.

സാഫ് സെക്രട്ടറി അഫ്സൽ അത്തൂട്ടി, മെഡിക്കൽ വിങ് ചെയർമാൻ സൽമാൻ വേശാല, വെൽഫയർ വിങ് ചെയർമാൻ മഹാസിൻ വളക്കൈ, റംശാദ് ടി മണ്ടൂർ, ഫയാസ് മയ്യിൽ, റംശാദ് പയ്യാവൂർ, സ്വലിഹ് കുണ്ടാം കുഴി, മിസ്ഹബ് പുഷ്പഗിരി എന്നിവരാണ് രക്തദാനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24453/blood-donated-by-saaf)