---
title: "തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം; സാമൂഹ്യശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ് കയരളം നോർത്ത് എ.എൽ.പി. സ്കൂളിന്"
english_title: "Kayaralam North A.L.P. For school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243903/kayaralam-north-alp-for-school"
published_at: "2024-10-20T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67148cfa0c3f6_news-card.jpg"
keywords: []
---

# തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം; സാമൂഹ്യശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ് കയരളം നോർത്ത് എ.എൽ.പി. സ്കൂളിന്

> **Lead Summary:** മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേളയിൽ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ക്വിസ് മത്സരത്തിൽ കൃഷ്ണദേവ് എസ് പ്രശാന്ത് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ചാർട്ട് മത്സരത്തിൽ റയാൻ& കൃഷ്ണദേവ് സംഘം എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സ്കൂൾ എ ഗ്രേഡും സ്വന്തമാക്കി. സമാപന സമ്മേളനത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിതയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

## Article Content

മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേളയിൽ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ക്വിസ് മത്സരത്തിൽ കൃഷ്ണദേവ് എസ് പ്രശാന്ത് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ചാർട്ട് മത്സരത്തിൽ റയാൻ& കൃഷ്ണദേവ് സംഘം എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സ്കൂൾ എ ഗ്രേഡും സ്വന്തമാക്കി. സമാപന സമ്മേളനത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിതയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243903/kayaralam-north-alp-for-school)