---
title: "നീറ്റ് പിജി പരീക്ഷ ആറാഴ്ചത്തേക്കു മാറ്റി"
english_title: "neet exam postponed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24388/neet-exam-postponed"
published_at: "2022-02-04T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fccd0493cfc_2.jpg"
keywords: []
---

# നീറ്റ് പിജി പരീക്ഷ ആറാഴ്ചത്തേക്കു മാറ്റി

> **Lead Summary:** **ന്യൂഡല്‍ഹി: ** നീറ്റ് പിജി പരീക്ഷ ആറാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

## Article Content

**ന്യൂഡല്‍ഹി: ** നീറ്റ് പിജി പരീക്ഷ ആറാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

നീറ്റ് പിജി കൗണ്‍സലിങ് ഇതിനിടയില്‍ വരുന്നതിനാലാണ് നിര്‍ദേശം. പരീക്ഷ ആറോ എട്ടോ ആഴ്ച മാറ്റിവയ്ക്കാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 


നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് നടപടി.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

എംബിബിഎസ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍ ഒട്ടേറെ പേര്‍ക്കു പരീക്ഷ എഴുതാന്‍ കഴിയാതെ വരും എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

ന്യൂഡല്‍ഹി:  നീറ്റ് പിജി പരീക്ഷ ആറാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. നീറ്റ് പിജി കൗണ്‍സലിങ് ഇതിനിടയില്‍ വരുന്നതിനാലാണ് നിര്‍ദേശം.

പരീക്ഷ ആറോ എട്ടോ ആഴ്ച മാറ്റിവയ്ക്കാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് നടപടി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

എംബിബിഎസ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍ ഒട്ടേറെ പേര്‍ക്കു പരീക്ഷ എഴുതാന്‍ കഴിയാതെ വരും എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24388/neet-exam-postponed)