---
title: "പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ"
english_title: "rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243737/rape-case"
published_at: "2024-10-19T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671370f31155f_pocso.jfif"
keywords: []
---

# പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ

> **Lead Summary:** തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍പ്രതിക്ക് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി കോട്ടക്കുന്നിലെ ഇഞ്ചയില്‍ വീട്ടില്‍ ഡി.ഷാജി മാത്യുവിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

## Article Content

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍പ്രതിക്ക് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി കോട്ടക്കുന്നിലെ ഇഞ്ചയില്‍ വീട്ടില്‍ ഡി.ഷാജി മാത്യുവിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ കുടിയന്‍മല എസ്.ഐ ജെ.പ്രദീപാണ് കേസന്വേഷിച്ച് പ്രതിയെ പിടികൂടുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243737/rape-case)