---
title: "പരിയാരം മെഡിക്കൽ കോളേജ്, മുടിക്കാനം, അമ്മാനപ്പാറ, പുളിയൂൽ, തിരുവട്ടൂർ എക്സ്ചേഞ്ച് റോഡ് വീതികൂട്ടി മെക്കാടം ടാറിങ് നടത്തണം: സിപിഐഎം, തിരുവട്ടൂർ ലോക്കൽ സെക്രട്ടറിയായി കെ വി രാജേഷിനെ തിരഞ്ഞെടുത്തു"
english_title: "CPIM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243733/cpim"
published_at: "2024-10-19T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67136f79754ac_vac.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജ്, മുടിക്കാനം, അമ്മാനപ്പാറ, പുളിയൂൽ, തിരുവട്ടൂർ എക്സ്ചേഞ്ച് റോഡ് വീതികൂട്ടി മെക്കാടം ടാറിങ് നടത്തണം: സിപിഐഎം, തിരുവട്ടൂർ ലോക്കൽ സെക്രട്ടറിയായി കെ വി രാജേഷിനെ തിരഞ്ഞെടുത്തു

> **Lead Summary:** പരിയാരം മെഡിക്കൽ കോളേജ്, മുടിക്കാനം, അമ്മാനപ്പാറ, പുളിയൂൽ, തിരുവട്ടൂർ എക്സ്ചേഞ്ച് റോഡ് വീതികൂട്ടി മെക്കാടം ടാറിങ് നടത്തണമെന്ന് സിപിഐഎം തിരുവട്ടൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുളിയൂൽ കെ കെ എൻ പരിയാരം നഗറിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ : വി നാരായണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

## Article Content

പരിയാരം മെഡിക്കൽ കോളേജ്, മുടിക്കാനം, അമ്മാനപ്പാറ, പുളിയൂൽ, തിരുവട്ടൂർ എക്സ്ചേഞ്ച് റോഡ് വീതികൂട്ടി മെക്കാടം ടാറിങ് നടത്തണമെന്ന് സിപിഐഎം തിരുവട്ടൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുളിയൂൽ കെ കെ എൻ പരിയാരം നഗറിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ : വി നാരായണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

പി രാജൻ, വി കെ മല്ലിക,ഐ ശ്രീകുമാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. 13അംഗ ലോക്കൽ കമ്മിറ്റിയെയും ലോക്കൽ സെക്രട്ടറി യായി കെ വി രാജേഷിനെയും തിരഞ്ഞെടുത്തു. പുളിയൂൽ റോഡ് കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും പ്രകടനവു മുണ്ടായി.അമ്മാനപ്പാറ സ : കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം ജില്ലകമ്മിറ്റി അംഗം സ : എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ വി രാജേഷ് അധ്യക്ഷനായി. വി വി പദ്മനാഭൻ സ്വാഗതം പറഞ്ഞു. സി എം കൃഷ്ണൻ,കെ കെ രാമചന്ദ്രൻ, പി സി റഷീദ്, എ രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243733/cpim)