---
title: "എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍"
english_title: " District Collector Arun K. Vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243701/district-collector-arun-k-vijayan"
published_at: "2024-10-19T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671354a8260bc_Untitled-2-web.jpg"
keywords: []
---

# എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍

> **Lead Summary:** കണ്ണൂര്‍:എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ് ചടങ്ങിന്‍റെ സംഘാടകന്‍ താനല്ല. സംഘാടകരല്ലേ ക്ഷണിക്കേണ്ടതെന്ന ചോദ്യത്തിന് അതേയെന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. എന്തുകൊണ്ട് ദിവ്യയെ തടഞ്ഞില്ല? എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയതെന്ന് ദിവ്യ പറഞ്ഞിരുന്നു.

## Article Content

കണ്ണൂര്‍:എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ് ചടങ്ങിന്‍റെ സംഘാടകന്‍ താനല്ല. സംഘാടകരല്ലേ ക്ഷണിക്കേണ്ടതെന്ന ചോദ്യത്തിന് അതേയെന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. എന്തുകൊണ്ട് ദിവ്യയെ തടഞ്ഞില്ല? എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയതെന്ന് ദിവ്യ പറഞ്ഞിരുന്നു.

നവീന്‍ ബാബുവിന്‍റെ മരണം തികച്ചും ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നു. പത്തനംതിട്ടയില്‍ സംസ്കാരച്ചടങ്ങിന് പോയിരുന്നു. ഇന്നാണ് തിരിച്ചുവന്നത്. ഇവിടെ ചോദിച്ച മിക്ക വിഷയങ്ങളും കോടതിയുടെ പരിഗണനയിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി തീരുമാനമെടുത്തിട്ടില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ നിയന്ത്രണമുണ്ട് എന്നും അദ്ദേഹം പാറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243701/district-collector-arun-k-vijayan)