---
title: "പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിര ഡോക്ടർ നിയമനം നടത്തണം; യൂത്ത് ലീഗ് നിവേദനം നൽകി"
english_title: "The Youth League submitted a petition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243694/the-youth-league-submitted-a-petition"
published_at: "2024-10-19T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67135186a0a64_news-card.jpg"
keywords: []
---

# പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിര ഡോക്ടർ നിയമനം നടത്തണം; യൂത്ത് ലീഗ് നിവേദനം നൽകി

> **Lead Summary:** **പരിയാരം : **പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിര ഡോക്ടർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ് സി പ്രമീള ബോബിക്ക് നൽകിയ നിവേദനത്തിൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

**പരിയാരം : **പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിര ഡോക്ടർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ് സി പ്രമീള ബോബിക്ക് നൽകിയ നിവേദനത്തിൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി വി അബ്ദുൽ ഷുക്കൂർ, വനിതാ ലീഗ് മണ്ഡലം വൈസ്.പ്രസിഡന്റ്‌ കെ പി സൽമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുളുക്കൂൽ, ജന.സെക്രട്ടറി അഷ്‌റഫ്‌ പി സി, ട്രഷറർ കെ വി ശഫീഖ്, വൈസ് പ്രസിഡന്റ്‌ അബ്ദുള്ള എം പി, അബുദാബി കെഎംസിസി ജന.സെക്രട്ടറി ഇസ്മായിൽ കോരൻപീടിക എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243694/the-youth-league-submitted-a-petition)