---
title: "കണ്ണൂർ ഗവ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾക്ക് 3.80 കോടി രൂപയുടെ അനുമതി"
english_title: "An amount of `3.80 crore has been sanctioned for the activities of Kannur Govt Medical College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24360/an-amount-of-380-crore-has-been-sanctioned-for-the-activities-of-kannur-govt-medical-college"
published_at: "2022-02-04T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcb24af409f_2.jpg"
keywords: []
---

# കണ്ണൂർ ഗവ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾക്ക് 3.80 കോടി രൂപയുടെ അനുമതി

> **Lead Summary:** **തളിപ്പറമ്പ്; **കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്‍റെ വിവിധ പ്രവൃത്തികള്‍ക്കായി 2021 -22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. വിജിന്‍ എം.എല്‍.എ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്; **കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്‍റെ വിവിധ പ്രവൃത്തികള്‍ക്കായി 2021 -22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. വിജിന്‍ എം.എല്‍.എ അറിയിച്ചു.

എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ വനിത ഹോസ്റ്റല്‍, ഫാര്‍മസി കോളജിന്‍റെ മെന്‍സ് ഹോസ്റ്റല്‍ എന്നിവയുടെ പെയിന്‍റിങ്​ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്രവൃത്തിക്കും ക്വാര്‍ട്ടേഴ്സുകളുടെ നവീകരണത്തിനും 2.06 കോടി, നഴ്സിങ് കോളജിന്‍റെ വനിത ഹോസ്റ്റല്‍ നവീകരണം, റൂഫിങ്​ പ്രവൃത്തി, കിച്ചണ്‍ ബ്ലോക്ക് നിര്‍മാണം -99.17 ലക്ഷം, മലിനജല ട്രീറ്റ്മന്‍െറ്​ പ്ലാന്‍റ്​ പ്രവൃത്തി -75 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് എം.എല്‍.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24360/an-amount-of-380-crore-has-been-sanctioned-for-the-activities-of-kannur-govt-medical-college)