---
title: "ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ കൈമാറി"
english_title: "handed over trophies "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243551/handed-over-trophies"
published_at: "2024-10-18T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712409fd6948_news-card.jpg"
keywords: []
---

# ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന മല്ലിക ടീച്ചറുടെ സ്മരണക്കായി ട്രോഫികൾ കൈമാറി

> **Lead Summary:** **തളിപ്പറമ്പ: **സർവ്വീസിലിരിക്കെ മരണപ്പെട്ട ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.പി.മല്ലിക ടീച്ചറുടെ സ്മരണക്കായി സബ് ജില്ലാ പ്രവൃത്തി പരിചയമേളക്ക് കെ.പി.എസ്.ടി.എ. മൂന്ന് എവർ റോളിംഗ് ട്രോഫികൾ കൈമാറി.

## Article Content

**തളിപ്പറമ്പ: **സർവ്വീസിലിരിക്കെ മരണപ്പെട്ട ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.പി.മല്ലിക ടീച്ചറുടെ സ്മരണക്കായി സബ് ജില്ലാ പ്രവൃത്തി പരിചയമേളക്ക് കെ.പി.എസ്.ടി.എ. മൂന്ന് എവർ റോളിംഗ് ട്രോഫികൾ കൈമാറി.

സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എ.ഇ.ഒ. കെ. മനോജിന് വി.ബി. കുബേരൻ നമ്പൂതിരി ട്രോഫികൾ കൈമാറി.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.കെ.വി. മെസ്മർ, ടി.അംബരീഷ്, ഫിറോസ് ടി.അബ്ദുള്ള, കെ.എം.മുഹമ്മദ് കുഞ്ഞി, കെ.വി. ടി.മുസ്തഫ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243551/handed-over-trophies)