എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി

എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി
Oct 17, 2024 12:01 PM | By Sufaija PP

പത്തനംതിട്ട : ശബരിമലയിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. എസ് അരുൺ കുമാർ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശാണ് നറുക്കെടുത്തത്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്. ഉഷപൂജക്ക് ശേഷം രാവിലെ 8 മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. കൊല്ലം ശക്തി കുളങ്ങര സ്വദേശിയാണ് എസ് അരുൺ കുമാർ നമ്പൂതിരി. മുൻ ആറ്റുകാൽ മേൽശാന്തിയാണ് എസ് അരുൺ കുമാർ നമ്പൂതിരി.

നിലവിൽ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്ന് അരുൺ കുമാർ നമ്പൂതിരി ട്വന്റിഫോറിനോട് പ്രതികരിച്ചു. 30 വർഷമായി മേൽശാന്തിയായി ജോലി ചെയ്യുന്നത്. ആറു വർഷമായി ശബരിമല മേൽശാന്തിയാകാൻ‌ ശ്രമിക്കുകയാണെന്ന് അരുൺ കുമാർ നമ്പൂതിരി പ്രതികരിച്ചു. ടി വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ വൈഷ്ണവിയാണ് മാളിപ്പുറത്തേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് നടത്തിയത്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും.



shabarimala

Next TV

Related Stories
തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

Oct 17, 2024 06:33 PM

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം...

Read More >>
താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

Oct 17, 2024 06:29 PM

താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

Oct 17, 2024 03:03 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക...

Read More >>
നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും

Oct 17, 2024 03:00 PM

നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും

നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ അന്വേഷിച്ച് ആവശ്യമായ നടപടി...

Read More >>
എഡിഎമ്മിൻ്റെ മരണത്തില്‍ പി പി ദിവ്യയെ പ്രതി ചേര്‍ത്ത് പൊലീസ്; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

Oct 17, 2024 02:58 PM

എഡിഎമ്മിൻ്റെ മരണത്തില്‍ പി പി ദിവ്യയെ പ്രതി ചേര്‍ത്ത് പൊലീസ്; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

എഡിഎമ്മിൻ്റെ മരണത്തില്‍ പി പി ദിവ്യയെ പ്രതി ചേര്‍ത്ത് പൊലീസ്; ആത്മഹത്യാ പ്രേരണ കുറ്റം...

Read More >>
പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

Oct 17, 2024 02:54 PM

പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന്...

Read More >>
Top Stories










News Roundup